Sat. Apr 20th, 2024

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയായ 63കാരന് 83 വര്‍ഷം കഠിന തടവ്. കള്ളകുറിച്ചി സ്വദേശി അന്‍പിനാണ് 83 വര്‍ഷം കഠിന തടവും നാല് ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്.

പട്ടാമ്പി പോക്‌സോ അതിവേഗ കോടതിയാണ് കസില്‍ ശിക്ഷ വിധിച്ചത്. 2022ല്‍ ഷൊര്‍ണൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിക്രമത്തിനിരയായ പതിനാറുകാരിക്ക് നേരെ പ്രതി വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു.