Sun. Apr 21st, 2024

ചെന്നൈ: നടന്‍ കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം (എംഎന്‍എം) തമിഴ്നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന്റെ ഭാഗമായി. കമല്‍ഹാസന്‍ ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം.

ഇരു പാര്‍ട്ടികളും തമ്മിലുള്ള ധാരണ പ്രകാരം 2025ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന് ഒരു സീറ്റ് നല്‍കും. എന്നാല്‍ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എംഎന്‍എമ്മിന് സീറ്റുണ്ടാവില്ല.

അധികാരത്തിനും പദവികള്‍ക്കും വേണ്ടിയല്ല, രാജ്യത്തിനായാണ് സഖ്യത്തിന്റെ ഭാഗമാവുന്നതെന്ന് സ്റ്റാലിനുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം കമല്‍ഹാസന്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പൂര്‍ണ തോതില്‍ സഖ്യത്തിനു വേണ്ടി പ്രചാരണത്തിനിറങ്ങും. തമിഴ്നാട്ടിലെ 39 സീറ്റിലും പുതുച്ചേരിയിലെ ഒരു സീറ്റിലും പാര്‍ട്ടി പ്രചാരണ രംഗത്ത് ഉണ്ടാവുമെന്ന് കമല്‍ഹാസന്‍ അറിയിച്ചു.