Sun. Apr 21st, 2024

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥ് മരിച്ച സംഭവത്തില്‍ ഡീനിന് വീഴ്ച സംഭവിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി. വാഴ്‌സിറ്റി ഡീന്‍ ഉത്തരവാദിത്തം നിര്‍വഹിച്ചില്ല.

ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജീവനക്കാരുടെ കുറവിനെ കുറിച്ച് ഡീന്‍ പറയേണ്ട കാര്യമില്ല. ഹോസ്റ്റലില്‍ സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.