Sat. Apr 20th, 2024

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണം സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കി.സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതികളായ എസ്എഫ്‌ഐക്കാരെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്നും വി ഡി സതീശന്‍ ആരോപിച്ചു.

സിപിഎം അധ്യാപക സംഘടന പ്രതിനിധികളും സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ കുറ്റക്കാരാണ്. എസ്എഫ്‌ഐ അഴിഞ്ഞാടുകയാണ്. ക്യാമ്പസുകളിലേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ ഭയക്കുകയാണ്. കേരളത്തിന് മുഴുവന്‍ അപമാനകരമായ സംഭവം നടന്നിട്ട് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത് എന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചിരുന്നു.

പ്രതികളെ രക്ഷിക്കാനാണ് സിപിഎം ഇപ്പോഴും ശ്രമിക്കുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റകരമായ മൗനം തുടരുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.