Sat. Apr 20th, 2024

കൊച്ചി: പ്രമുഖ ഫാഷന്‍ കമ്പനിയായ ഗ്ലിറ്റ്‌സ് എന്‍ ഗ്ലാം കേരളത്തിലെ വിവാഹിതരായ വനിതകള്‍ക്കായി ജിഎന്‍ജി മിസിസ് കേരളം – ദി ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യമത്സരത്തിൽ തൃശൂർ സ്വദേശിനി അമിത ഏലിയാസ് ഫസ്റ്റ് റണ്ണർ അപ്പ്. കേരളത്തിലെ വിവാഹിതരായ സ്ത്രീകള്‍ക്ക് അവരുടെ സൗന്ദര്യവും കഴിവും ബുദ്ധിയും ഒരു ദേശീയ, അന്തര്‍ദേശീയ വേദിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള പ്രഥമ അവസരമായിരുന്നു ഇതെന്ന് ഗ്ലിറ്റ്‌സ് എന്‍ ഗ്ലാം കമ്പനിയുടെ സ്ഥാപകയായ ദീപ പ്രസന്ന പറഞ്ഞു.

തൃശൂർ ചുവന്ന മണ്ണ് പനിക്കാട് വള്ളൂരാൻ വീട്ടിൽ ഷാന്റോ ചെറിയാന്റെ ഭാര്യയായാണ് അമിത ഏലിയാസ്. വാകത്താനത്ത് ഏലിയാസിന്റെയും മേരിയുടെയും മകളാണ് അമിത. ആര്യൻ അമിത ഷാന്റോ മകനാണ്. ജെംസി ചെറിയാൻ ഭർതൃ മാതാവാണ്. ഭർത്താവ് ഷാൻ ചെറിയാനും കുടുംബവും നൽകുന്ന പൂർണ്ണ പിന്തുണയാണ് അമിതയെ ഈ സൗന്ദര്യ മത്സര വേദിയിൽ വിജയത്തിലെത്തിച്ചത്.

കൊച്ചയിലെ റാഡിസൺ ബ്ലൂ ഹോട്ടലിലാണ് ഗ്രാന്റ് ഫിനാലെ നടന്നത്. ഈ മത്സരം മിസിസ് ഇൻഡ്യ – ദി എമ്പ്രസ് ഓഫ് ദി നേഷൻ, ഗൃഹലക്ഷ്മി മിസിസ് ഇൻഡ്യ എന്നിവയിലേക്ക് നേരിട്ടുള്ള മത്സരത്തിന് വഴിയൊരുക്കും.