Wed. Feb 21st, 2024

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. ഈമാസം 17ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി റോസ് അവന്യൂ കോടതി കെജ്രിവാളിന് നോട്ടീസ് നല്‍കി. കെജ്രിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കാട്ടി ഇ ഡി കോടതിയെ സമീപിച്ചിരുന്നു. ഇ ഡി അഞ്ച് തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിന്റെ കാരണം കെജ്രിവാള്‍ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

കോടതി ഉത്തരവ് സംബന്ധിച്ച് പഠിച്ചുവരികയാണെന്നും നിയമ പ്രകാരമുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. ഇ ഡിയുടെ നോട്ടീസുകള്‍ നിയമവിരുദ്ധമാണെന്ന് കോടതിയെ ബോധ്യപ്പെടുത്തുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

കെജ്രിവാളിന്റെ നിസ്സഹകരണം ചൂണ്ടിക്കാട്ടി കഴിഞ്ഞാഴ്ച കേന്ദ്ര അന്വേഷണ ഏജന്‍സി ഹരജി ഫയല്‍ ചെയ്തിരുന്നു. പൊതുജന സേവകന്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ഏജന്‍സിയുടെ ഉത്തരവുകള്‍ കെജ്രിവാളിന് അവഗണിക്കാനാകില്ലെന്ന് ഹരജിയില്‍ വ്യക്തമാക്കി.





Leave a Reply