Sun. Feb 25th, 2024

സുല്‍ത്താന്‍ ബത്തേരി: അനധികൃതമായി കടത്തിയ മദ്യവും കഞ്ചാവുമായി മൂന്നംഗ സംഘം പിടിയില്‍. സംഭവത്തില്‍ തളിക്കുളം കൊപ്പറമ്പില്‍ കെഎ. സുഹൈല്‍ (34), കാഞ്ഞാണി, ചെമ്പിപറമ്പില്‍ സിഎസ് അനഘ് കൃഷ്ണ (27), കഞ്ഞാണി ചെമ്പിപറമ്പില്‍ സിഎസ് ശിഖ (39) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

പ്രതികളില്‍ നിന്നും 97.25 ഗ്രാം കഞ്ചാവും അഞ്ചു കുപ്പി മദ്യവും ആണ് പിടിച്ചെടുത്തത്.പ്രതികള്‍ സഞ്ചരിച്ച ഡി.എല്‍ 1 സിടി 4212 നമ്പര്‍ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം ബത്തേരി എസ്‌ഐ കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും നടത്തിയ വാഹന പരിശോധനയിലാണ് പ്രതികളെ പിടികൂടാനായത്.