Fri. Mar 1st, 2024

ആലപ്പുഴ: റിട്ട.വ്യോമസേന ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്നു പ്രതികള്‍ അറസ്റ്റില്‍. കൈതവന ബീന കോട്ടജില്‍ ജയകിഷോറിനെയാണ് പ്രതികള്‍ വീട്ടില്‍ കയറി ആക്രമിച്ചത്. സംഭവത്തില്‍ കൈതവന വാര്‍ഡില്‍ കുഴിയില്‍ചിറ വീട്ടില്‍ ഉദീഷ് (36), ഗുരുമന്ദിരം വാര്‍ഡില്‍ കടപ്പുറത്ത് തൈയ്യില്‍ വീട്ടില്‍ മാക്മില്ലന്‍(24), സാനാതനപുരം വാര്‍ഡില്‍ കോലോത്ത് വീട്ടില്‍ മധു മോഹന്‍ (25) എന്നിവരാണ് അറസ്റ്റിലായത്.

വീട്ടില്‍ കയറിവന്ന് ജയകിഷോറിനെ പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വീട്ടുപകരണങ്ങളും സ്‌കൂട്ടറും സൈക്കിളും തീവെച്ച് നശിപ്പിക്കുകയുമായിരുന്നു. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മൂന്നു പേരും ഒളിവില്‍ പോകുകയും ചെയ്തു. പ്രതികള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നാണ് പോലീസ് പറയുന്നത്.