Sun. Feb 25th, 2024

തിരൂര്‍: ജില്ലാ ആശുപത്രിയില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയും ഹോട്ടല്‍ ജീവനക്കാരനുമായ സുഹൈല്‍ (37) ആണ് പിടിയിലായത്. ആശുപത്രിയില്‍ രോഗിയുടെ പരിചരണത്തിനായി ഐ.സി.യു.വിനു മുന്നില്‍ വരാന്തയില്‍ മറ്റു കൂട്ടിരിപ്പുകാരായ സ്ത്രീകള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന യുവതിക്കുനേരെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്.സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി.

പോലീസ് ആശുപത്രിയിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. തിരൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തിരൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ. രമേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. പ്രതീഷ്‌കുമാര്‍, സി.പി.ഒ.മാരായ ധനീഷ്‌കുമാര്‍, ബിനു എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.