Wed. Feb 21st, 2024

കൊച്ചി: പി വി അൻവറിന്‍റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഉണ്ടോ എന്നറിയിക്കാൻ സർക്കാറിന് നിർദ്ദേശം നല്‍കി ഹൈക്കോടതി. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ‌ഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ടോ എന്നാണ് അറിയിക്കേണ്ടത്.

പഞ്ചായത്തിൽനിന്ന് പാർക്കിനുള്ള ലൈസൻസ് എടുത്തിട്ടില്ലെന്ന വിവരാവകാശരേഖ ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് കോടതിയുടെ നിർദേശം. മൂന്നു ദിവസത്തിനു ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും.

കൂടരഞ്ഞി വില്ലേജിലെ അതീവ അപകട സാധ്യതയുള്ള മേഖലയിൽ ജിയോളജി ഡിപ്പാർട്മെന്റിന്റെ കൃത്യമായ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തിയാണ് വാട്ടർ തീം പാർക്ക് നിർമിച്ചതെന്നായിരുന്നു പരാതി.