Sun. Feb 25th, 2024

തിരുവനന്തപുരം: തിരുവനന്തപുരത്ത് സബ് ജയില്‍ ഉദ്യോഗസ്ഥന്‍ കിണറ്റില്‍ വീണ് മരിച്ചു. തിരുവനന്തപുരം സബ് ജയില്‍ സൂപ്രണ്ട് എസ്. സുരേന്ദ്രന്‍ (55) ആണ് വീട്ടുമുറ്റത്തെ കിണറ്റില്‍ കാല്‍വഴുതി വീണ് മരിച്ചത്. വെങ്ങാനൂര്‍ സ്വദേശിയാണ് സുരേന്ദ്രന്‍.

കിണറ്റില്‍ നിന്നും മൃതദേഹം വിഴിഞ്ഞം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘമാണ് പുറത്തെടുത്തത്. ഭാര്യ : ബിന്ദു മകന്‍: നിഖില്‍.