Sun. Feb 25th, 2024

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ വിമര്‍ശനവുമായി മന്ത്രി എം.ബി.രാജേഷ്. വിചിത്രമായ രീതിയിലാണ് ഗവര്‍ണര്‍ കുറച്ചുകാലമായി പെരുമാറിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിലമേലിലെ സംഭവത്തിന് ശേഷം കേന്ദ്രമന്ത്രിയുടെ പ്രതികരണമുണ്ടായി. ഗവര്‍ണറുടെ പ്രകടനത്തിന് കേന്ദ്രമന്ത്രിയുടെ പക്കമേളം പിന്നാലെ വരുന്നു. തികഞ്ഞ രാഷ്ട്രീയ അജണ്ടയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തട്ടിയെടുക്കാന്‍ ഗവര്‍ണര്‍ നടത്തുന്ന നീക്കം അപലപനീയമാണെന്നും മന്ത്രി പരിഹസിച്ചു.

മുമ്പ് കോഴിക്കോട് മിഠായിത്തെരുവില്‍ ഹല്‍വ തിന്നാനായി പോയ ഗവര്‍ണര്‍, ഇപ്പോള്‍ നിലമേലില്‍ ഒരു കടയുടെ മുന്നില്‍ കുട്ടി വാശിപിടിച്ചിരിക്കുന്നതുപോലെ കണ്ടു. ഇതെല്ലാം ശിശുസഹജമായ വാശിയോ കൗതുകമോ മാത്രമായി കാണാനാകില്ലെന്ന് എം.ബി.രാജേഷ് വ്യക്തമാക്കി.