Wed. Feb 21st, 2024

മലപ്പുറം: ജില്ലാ ആശുപത്രിയില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും താഴോട്ട് വീണ് പരുക്കേറ്റ ഹെഡ് നഴ്സ് മരിച്ചു. മലപ്പുറം ജില്ലാ ആശുപത്രിയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ അപകടം. തൃശ്ശൂര്‍ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയില്‍ മിനി(48)യാണ് മരിച്ചത്. കോട്ടക്കല്‍ മിംസ് ആശുപത്രിയിലായിരുന്നു മരണം. ഓങ്കോളജി ചികിത്സയ്ക്കായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ നിന്ന് എട്ട് അടി താഴ്ചയിലേക്ക് വീണാണ് ഇവര്‍ക്ക് ഗുരുതരമായി പരുക്കേറ്റത്.

ആശുപത്രിയിലെ കാന്‍സര്‍ ചികിത്സ വാര്‍ഡ് പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നതിന്റെ ഭാഗമായി നഴ്സിങ് സൂപ്രണ്ടിനും മറ്റൊരു നഴ്സിനുമൊപ്പം പരിശോധിക്കാനെത്തിയതായിരുന്നു മിനി. താഴത്തെ നില പരിശോധിക്കുന്നതിനിടെ ഒരു വാതില്‍ തുറന്ന് നിലമുണ്ടെന്നു കരുതി കാലെടുത്ത് വച്ചു. എന്നാല്‍ വാതിലിനിപ്പുറം അണ്ടര്‍ ഗ്രൗണ്ട് ഫ്ലോറായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ എട്ട് മീറ്ററോളം താഴേക്ക് മിനി വീഴുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് മിനി ആശുപത്രിയിലെ ഹെഡ് നേഴ്‌സായി എത്തുന്നത്.