Wed. Feb 21st, 2024

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഒമ്പതാംക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 14കാരനായ സഹപാഠിക്കെതിരെ പോലീസ് കേസെടുത്തു. ബലാത്സംഗം, പോക്‌സോ നിയമത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ടയിലെ കിഴക്കന്‍ മലയോര മേഖലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇരുവരും.

പെണ്‍കുട്ടി നിരവധി തവണ ലൈംഗിക പീഡനത്തിനിരയായതായാണ് റിപ്പോര്‍ട്ട്. കടുത്ത വയറുവേദനയെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം കണ്ടെത്തിയത്.ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

ഒരേ ക്ലാസില്‍ പഠിക്കുന്ന ഇരുവരും അടുപ്പത്തിലായിരുന്നെന്നാണ് പോലീസിന് ലഭിച്ച വിവരം. സംഭവത്തെ തുടര്‍ന്ന് ആണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.