Sat. Mar 2nd, 2024

ന്യൂഡൽഹി: അയോധ്യയിലെ ബാബറിമസ്ജിദ് പൊളിച്ച് നിർമ്മിച്ച രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്കു പിന്നാലെ ‘രാമജ്യോതി’ തെളിയിച്ച് ശ്രീരാമവിഗ്രഹ പ്രതിഷ്ഠ ആഘോഷമാക്കി സംഘപരിവാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ തുടർന്നാണ് രാജ്യത്താകെ പലയിടങ്ങളിലായി സംഘപരിവാർ. പ്രവർത്തകർ രാമജ്യോതി തെളിയിച്ചത്.

പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ശുഭകരമായ വേളയിൽ രാമജ്യോതി തെളിയിച്ചു ശ്രീരാമലല്ലയെ സ്വാഗതം ചെയ്യുവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു. പ്രധാനമന്ത്രി തന്റെ വസതിയിലും ജ്യോതി തെളിയിച്ച് ആഘോഷത്തിന്റെ ഭാഗമായി. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം എക്സിൽ പങ്കുവച്ചു. കേരളത്തിലും ഇതിൻറെ ഭാഗമായി ആഹ്വാനങ്ങളൊക്കെ മോദിയും മറ്റു പ്രമുഖരുമൊക്കെ നടത്തിയിരുന്നെങ്കിലും സംഘപരിവാർ പ്രവർത്തകരൊഴികെ ആരും നട്ടുച്ചയ്ക്ക് ജ്യോതിത്തെളിക്കാനൊന്നും പോയില്ല, എന്നുമാത്രമല്ല ശക്തമായ പ്രതിഷേധമാണ് സോഷ്യല്മീഡിയയിലും പുറത്തും ഉയർന്നത്.