Wed. Feb 21st, 2024

തിരുവനന്തപുരം: ജയിലിനു മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തിയതിന് രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. പൂജപ്പുര ജയിലിനു മുമ്പില്‍ ആഹ്ലാദ പ്രകടനം നടത്തിയതിനാണ് ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 50 ലധികം പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

ഗതാഗത തടസ്സമുണ്ടാക്കിയതിനും ജയില്‍ ഉദ്യോഗസ്ഥരുടെ സംഘടനയുടെ ബോര്‍ഡ് നശിപ്പിച്ചതിനുമാണ് കേസ്. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടു ദിവസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ ദിവസം രാത്രി ജയില്‍ മോചിതനായിരുന്നു.

പുറത്തിറങ്ങിയ രാഹുലിന് ഒരുക്കിയ സ്വീകരണമാണ് കേസിനാധാരം. രാഹുല്‍ ജയിലില്‍ നിന്നിറങ്ങി രണ്ട് ദിവസം പിന്നിടുമ്പോഴാണ് വീണ്ടും മറ്റൊരു കേസ് കൂടി വരുന്നത്.