Fri. Mar 1st, 2024

ഇടുക്കി: പൂപ്പാറയില്‍ പന്നിയാര്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് രണ്ടര വയസുകാരന്‍ മരിച്ചു. തമിഴ്‌നാട് തേനി സ്വദേശി കണ്ണന്‍-ഭുവനേശ്വരി ദമ്പതികളുടെ മകന്‍ മിത്രനാണ് മരിച്ചത്. പന്നിയാര്‍ പുഴയോട് ചേര്‍ന്നാണ് ഇവരുടെ വീട്.

അഞ്ചു വയസുള്ള സഹോദരനൊപ്പം മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടി പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. സഹോദരന്‍ അമ്മയെ വിളിച്ചു കൊണ്ടുവന്നപ്പോഴേക്കും മിത്രന്‍ ഒഴുക്കില്‍ പെട്ടിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ശാന്തന്‍പാറ പഞ്ചായത്ത് ആര്‍ ആര്‍ ടിയും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.