Sat. Mar 2nd, 2024

കൊച്ചി: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ കേരളത്തിലെ എല്ലാ വീടുകളിലും രാമജ്യോതി തെളിയുമെന്ന് ഉറപ്പാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. കൊച്ചിയില്‍ നടന്ന ബി ജെ പി ‘ശക്തികേന്ദ്ര പ്രമുഖ്’ സമ്മേളനത്തിലായിരുന്നു ഈ ആവശ്യമുയര്‍ത്തിയത്.

എല്ലാ ബൂത്തിലും ജയിച്ചാല്‍ കേരളത്തിലും ബി ജെ പിക്കു ജയിക്കാമെന്നും അതിനായി കഠിനപ്രയത്നം ചെയ്യണ മെന്നും മോദി ബി ജെ പി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. സ്വന്തം ബൂത്തുകളില്‍ പ്രവര്‍ത്തകര്‍ സജീവമാകണം. പാര്‍ട്ടിയുടെ ജീവനാഡി നിങ്ങളാണെന്ന് മോദി പ്രവര്‍ത്തകരോടു പറഞ്ഞു.



ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. എല്ലാ വോട്ടര്‍മാരിലേക്കും പ്രവര്‍ത്തകര്‍ എത്തിച്ചേരണം. രാജ്യം ഭരിക്കേണ്ട സര്‍ക്കാരിനെ തെരഞ്ഞെടുക്കാനാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രവര്‍ത്തകര്‍ ജനങ്ങളുമായി ഇടപഴകണം.

സ്വന്തം ബൂത്തിലെ വോട്ടര്‍പട്ടിക ശേഖരിക്കണം. വോട്ട് ചെയ്യുന്നതിന്റെ ഉദ്ദേശ്യം അവര്‍ക്ക് മനസിലാക്കി ക്കൊടുക്കണം. വോട്ടര്‍പട്ടികയില്‍ എല്ലാവരെയും ഉള്‍പ്പെടുത്തണം. കന്നിവോട്ടര്‍മാരിലേക്ക് എത്തിച്ചേരണം. മോദിയുടെ ഉറപ്പുകള്‍ എല്ലാ വോട്ടര്‍മാരിലേക്കും എത്തിക്കണമെന്നും ആവശ്യപ്പെട്ടു.