Fri. Mar 1st, 2024

കോഴിക്കോട്: കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം പൂര്‍ണ്ണ ഗര്‍ഭിണിയായ കാല്‍നടയാത്രക്കാരിയെ കാറിടിച്ചതിനെ തുടര്‍ന്ന ഗര്‍ഭസ്ഥ ശിശു മരിച്ചു. കടലുണ്ടി കടവ് സ്വദേശി അനീഷ- റാഷിദ് ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്.

കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപമുള്ള ലാബില്‍ രക്ത പരിശോധനക്ക് മാതാവിനോടൊപ്പം പോവുകയായിരുന്ന യുവതിയെ കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുന്ന കാര്‍ നിയന്ത്രണം വിട്ടു ഇടിക്കുകയായിരുന്നു. രക്തസ്രാവമുണ്ടായ യുവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ സര്‍ജറിയ്ക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്നാണ് ഗര്‍ഭസ്ഥ ശിശു മരിച്ചെന്ന് കണ്ടെത്തിയത്.