Fri. Mar 1st, 2024

തിരുവനന്തപുരം: നെടുമങ്ങാട് പ്ലസ് ടു വിദ്യാര്‍ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആനാട് വെള്ളരിക്കോണം ധന്യ ഭവനില്‍ വിനുവിന്റെ മകന്‍ ധനുഷ് (17) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ധനുഷിന്റെ അമ്മയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ്. ആനാട് എസ് എന്‍ വി ഹൈസ്‌കൂളിലെ പ്ലസ് ടു കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് . നെടുമങ്ങാട് പോലീസ് കേസെടുത്തു.