Fri. Mar 1st, 2024

തിരുവനന്തപുരം: നവകേരള സദസില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ വനിത ഓട്ടോ ഡ്രൈവ റെ ഓട്ടോസ്റ്റാന്റില്‍ വിലക്കിയതായി പരാതി. തിരുവനന്തപുരം കാട്ടായിക്കോണം ജംഗ്ഷനില്‍ ഓട്ടോ ഓടിക്കുന്ന രജനിയാണ് സി ഐ ടി യു യൂണിയന്‍ വിലക്കിയതായി പരാതിപ്പെടുന്നത്.


എട്ട് വര്‍ഷമായി കാട്ടായിക്കോണത്ത് ഓട്ടോ ഓടിക്കുകയാണു രജനി. സി ഐ ടി യുവിവും സി പി എമ്മിലും അംഗമായ രജനി പാര്‍ട്ടി പരിപാടികളില്‍ മുടങ്ങാതെ പങ്കെടുക്കാറുണ്ട്. കഴക്കൂട്ടത്ത് നടന്ന നവകേരള സദസില്‍ അനാരോഗ്യം കാരണം രജനിക്ക് പോകാനായില്ല. ഇതേ തടര്‍ന്നാണു സി ഐ ടി യു യൂണിയന്‍ വിലക്കേര്‍പ്പെടുത്തിയതെന്നാണു പരാതി.

പോലീസില്‍ പരാതി നല്‍കിയാല്‍ സഹോദരനെയും ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നാണ് സി ഐ ടി യു ഭീഷണി മുഴക്കിയതായി രജനി പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാത്ത കാര്യം രജനി അറിയിച്ചിരുന്നില്ലെന്നാണ് കാട്ടായിക്കോണം സ്റ്റാന്‍ഡിലെ സി ഐ ടി യുവിലെ മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുവന്നത്. വിലക്കിന്റെ കാര്യത്തില്‍ പ്രതികരിക്കാന്‍ സംഘടന തയ്യാറായില്ല. പാര്‍ട്ടിക്കെതിരല്ലെന്നും ഓട്ടോ ഓടാന്‍ അനുവദിച്ചാല്‍ മാത്രം മതിയെന്നുമാണു രജനി പറയുന്നത്.