Sat. Mar 2nd, 2024

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വെറും ഡയലോഗ് സതീശനായെന്നു മന്ത്രി പി എ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെറിപറഞ്ഞു ശ്രദ്ധകിട്ടാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്.

പാര്‍ട്ടിയിലും മുന്നണിയിലും ഒരു വിലയും ഇല്ലാത്ത ആളാണ് വി ഡി സതീശന്‍. സി പി എമ്മിനോട് നേര്‍ക്കുനേര്‍ പോരാടാന്‍ കോണ്‍ഗ്രസ് ഇറങ്ങിയാല്‍ നവകേരള സദസിന് ആളുകൂടുമെന്നും അദ്ദേഹം പറഞ്ഞു.


നവകേരള സദസ്സിന്റെ തിരുവനന്തപുരം ജില്ലയിലെ പര്യടനം ഇന്ന് ആരംഭിക്കും. ഇന്നലെ രാത്രിയാണ് നവകേരള സദസ്സ് വര്‍ക്കലയില്‍ എത്തിയത്. ആറ്റിങ്ങല്‍ മാമത്തെ പൂജ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രഭാതയോഗവും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും രാവിലെ നടക്കും. ചിറയന്‍കീഴ്, ആറ്റിങ്ങല്‍, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ്. മൂന്ന് ദിവസമാണു തിരുവനന്തപുരം ജില്ലയിലെ നവ കേരള സദസ് പര്യടനം.

പ്രതിഷേധ സാധ്യത കണക്കിലെടുത്തു കനത്ത സുരക്ഷയാണു ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. അടിച്ചാല്‍ തിരിച്ചടിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിയെ ഇന്നലെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.