Sat. Mar 2nd, 2024

കോഴിക്കോട്: ഓര്‍ക്കാട്ടേരി സ്വദേശി ഷബ്നയുടെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ ഭര്‍തൃസഹോദരി ഹഫ്സത്തും അറസ്റ്റിലായി. ഷബ്നയുടെ മരണത്തില്‍ ഭര്‍തൃസഹോദരിക്കും പങ്കുണ്ടെന്നും ഇവര്‍ ഷബ്നയെ നിരന്തരം പീഡിപ്പിച്ചിരുന്നതയും പരാതി ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഹഫ്സത്തിനെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.



പ്രതിചേര്‍ത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇന്ന് ഹാജരായത്. പോലീസിന്റെ വിശദമായ ചോദ്യംചെയ്യലിനുശേഷമാണ് ഹഫ്സത്തിന്റെ അറസ്റ്റ് രേഖപെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

അറസ്റ്റിലായ ഭര്‍തൃമാതാവ് നബീസയും ഭര്‍ത്താവിന്റെ അമ്മാവന്‍ ഹനീഫയും റിമാന്‍ഡില്‍ തുടരുകയാണ്. പ്രായം പരിഗണിച്ച് ഭര്‍തൃപിതാവിന് ഇന്ന് കോഴിക്കോട് ജില്ലാ സെഷന്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.