Sun. Feb 25th, 2024

തിരുവനന്തപുരം: വിവാദങ്ങളും സമ്മര്‍ദങ്ങളും ഉയരുമ്പോഴും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ രഞ്ജിത്ത്. സംവിധായകന്‍ ഡോ. ബിജുവിനെ കുറിച്ച് രഞ്ജിത്ത് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്.


ചലച്ചിത്ര അക്കാദമിയില്‍ ഭിന്നിപ്പൊന്നുമില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. ആരും സമാന്തര യോഗം ചേര്‍ന്നിട്ടില്ല. അക്കാദമിയുടെ നിര്‍വാഹക സമിതി, ജനറല്‍ കൗണ്‍സില്‍ അംഗമായ കുക്കു പരമേശ്വരനെ കൂടി ഉള്‍പ്പെടുത്തി വിപുലപ്പെടുത്തും.

ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അക്കാദമി അംഗങ്ങള്‍ സമാന്തരയോഗം ചേര്‍ന്നിരുന്നു. ഒമ്പത് അംഗങ്ങള്‍ പ്രത്യേക യോഗം ചേരുകയും രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുകയും ചെയ്തു.