Sun. Feb 25th, 2024

പെരുമ്പാവൂര്‍: നവകേരള സദസ്സിനായി മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസിന് നേരെ കെ എസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞു. പെരുമ്പാവൂര്‍ ഓടക്കാലിയില്‍ വച്ചു കെ എസ് യുക്കാര്‍ നാലു തവണ ഷൂ വലിച്ചെറിഞ്ഞെന്നാണ് പോലീസ് പറയുന്നത്.


നാല് കെ എസ് യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. തുടര്‍ന്ന് പോലീസ് ലാത്തി വീശുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ചു രംഗത്തെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കെ എസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും കൊടികള്‍ റോഡില്‍ കൂട്ടിയിട്ട് കത്തിച്ചു.

ഇത്തരം ഏറുകള്‍ തുടര്‍ന്നാല്‍ വേറെ രീതിയില്‍ അതിനെ നേരിടേണ്ടി വരുമെന്നു മുഖ്യമന്ത്രി കോതമംഗലത്ത് മുന്നറിയിപ്പ് നല്‍കി. പിന്നീട് അത് പറഞ്ഞു വിലപിക്കരുത്. ഇത് നാടിനോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാറിന്റെ ഈ പരിപാടി ആര്‍ക്കെങ്കിലും എതിരെ സംഘടിപ്പിച്ചതല്ലന്നും എന്തിനാണു പ്രതിപക്ഷം വിറളി പിടിക്കുന്നതെന്നു മനസ്സിലാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.