Sun. Feb 25th, 2024

കൊച്ചി: നവകേരള സദസ്സിനിടെ പ്രതിഷേധിക്കുന്നവരെ പാർട്ടി ഗുണ്ടകൾമര്‍ദിക്കുന്ന സംഭവങ്ങളിൽ പിണറായി വിജയനെ ഒന്നാംപ്രതിയാക്കി കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.


മുഖ്യമന്ത്രിയുടെ നവകേരള യാത്രയിലുടനീളം സി പി എം ക്രിമിനല്‍ സംഘത്തിന്റെ അകമ്പടിയുണ്ട്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സി പി എമ്മുകാരനുവരെ മര്‍ദനമേല്‍ക്കുന്നത് മുഖ്യമന്ത്രി പറഞ്ഞ രക്ഷാപ്രവര്‍ത്തനത്തിന്റെ ബാക്കിയെന്നും വി ഡി സതീശന്‍ പറഞ്ഞു.