Fri. Mar 1st, 2024

കൊച്ചി: നവകേരള സദസില്‍ സിപിഎം പ്രവര്‍ത്തകനെ ഡിവൈഎഫ്ഐ പ്രവര്‍ത്തര്‍ മര്‍ദിച്ച സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്ന് സിപിഎം. സിപിഎം തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റയീസിനാണു മര്‍ദനമേറ്റത്. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന നവകേരള സദസ്സിനിടെ ഇന്നലെയായിരുന്നു സംഭവം. സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശിച്ചെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞു. പാര്‍ട്ടിപ്രവര്‍ത്തകന്‍ അല്ലെങ്കിലും മര്‍ദിക്കുന്നത് ശരിയല്ലെന്നും സി എന്‍ മോഹനന്‍ പ്രതികരിച്ചു.


മര്‍ദനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുമെന്ന് റയീസ് വ്യക്തമാക്കിയിരുന്നു. ഡമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇന്നലെ നവകേരള സദസ്സ് വേദിയില്‍ പ്രതിഷേധിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തിരുന്നു. അതാണ് പ്രകോപനത്തിനും ആക്രമണത്തിനും കാരണം. അവരുടെ അടുത്തുനിന്ന റയീസ് .ഇവരില്‍പ്പെട്ട ആളാണെന്ന് കരുതിയായിരുന്നു മര്‍ദനം. ആക്രമണത്തില്‍ പരിക്കേറ്റ റയീസ് ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.