Wed. Feb 21st, 2024

കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച് കാറുള്‍പ്പെടെ ഈ വീട്ടിലാണ്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈ എസ് പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള 13 സംഘമാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്.


തട്ടിക്കൊണ്ടുപോയ ശേഷം അന്നുരാത്രി കുട്ടിയെ ഈ വീട്ടിലായിരുന്നു താമസിപ്പിച്ചത്. പത്മകുമാറിനെയും രണ്ടാം പ്രതി അനിതകുമാരി, മൂന്നാം പ്രതി അനുപമ എന്നിവരെയും വീട്ടിലെത്തിച്ചശേഷം നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനാണ് പോലീസ് ശ്രമിക്കുന്നത്.