Sat. Mar 2nd, 2024

തിരുവനന്തപുരം: എ പ്ലസ് കാര്യത്തില്‍ തന്റെ പരാമര്‍ശം സര്‍ക്കാരിന്റെ നയമോ അഭിപ്രായമോ അല്ലെന്ന വിശദീകരണവുമായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്. ചോദ്യ പേപ്പര്‍ തയ്യാറാക്കാനുള്ള യോഗത്തില്‍ ചര്‍ച്ചക്കായി പറഞ്ഞ വ്യക്തിപരമായ അഭിപ്രായ മാണത്. സര്‍ക്കാര്‍ നയത്തെയോ മൂല്യ നിര്‍ണയ രീതിയേയോ തരം താഴ്ത്താന്‍ ഉദ്ദേശിച്ചി ട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരാമര്‍ശം വലിയ വിവാദമാവുകയും വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.


പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞതിനെ മന്ത്രി വി ശിവന്‍കുട്ടി തള്ളിയിരുന്നു. മൂല്യ നിര്‍ണയ ത്തില്‍ അടക്കം നിലവിലെ സമീപനത്തില്‍ ഒരു മാറ്റവും വരുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. വിജയശതമാനം പെരുപ്പിച്ച് കാട്ടാന്‍ അനാവശ്യമായി കുട്ടികള്‍ക്കു മാര്‍ക്ക് നല്‍കുന്നത് കേരളത്തിന് അപമാനമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് അനൂകൂല അധ്യാപക സംഘടനയായ എ എച്ച് എസ് ടി എ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയാകെ രാഷ്ട്രീയവല്‍ക്കരിച്ച സര്‍ക്കാരാണു ഗുണനിലവാരത്തകര്‍ച്ചക്കു കാരണക്കാരെന്നും കുറ്റപ്പെടുത്തലുണ്ടായി. പൊതുവിദ്യാസ ഡയറക്ടറെ തള്ളി എസ് എഫ് ഐയും രംഗത്തെത്തിയിരുന്നു.