Fri. Mar 1st, 2024

‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജിര്‍ സദഫ് സംവിധാനം ചെയ്ത് കൃഷ്ണശങ്കര്‍, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘പട്ടാപ്പകല്‍’. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ ജാസി ഗിഫ്റ്റ് ആലപിച്ച പഞ്ചവര്‍ണ്ണ കിളിയേ എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. മ്യൂസിക് 247 ആണ് ചിത്രത്തിലെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറില്‍ എന്‍. നന്ദകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കോമഡി എന്റര്‍ടൈനര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ് അര്‍ജുനാണ്.


രമേഷ് പിഷാരടി, ജോണി ആന്റണി, ഗോകുലന്‍, ഫ്രാങ്കോ ഫ്രാന്‍സിസ്, പ്രശാന്ത് മുരളി, വിനീത് തട്ടില്‍, രഞ്ജിത്ത് കൊങ്കല്‍, രഘുനാഥ്, നന്ദന്‍ ഉണ്ണി, ഡോ.രജിത് കുമാര്‍, ഗീതി സംഗീത, ആമിന, സന്ധ്യ തുടങ്ങിയവര്‍ അണിനിരക്കുന്നു. കണ്ണന്‍ പട്ടേരിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജസ്സല്‍ സഹീര്‍ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ മനു മഞ്ജിത്തിന്റെതാണ് വരികള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നിസാര്‍ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനീഷ് ജോര്‍ജ്, കലാസംവിധാനം: സന്തോഷ് വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം: ഗഫൂര്‍ മുഹമ്മദ്, മേക്കപ്പ്: ജിതേഷ് പൊയ്യ.

ആക്ഷന്‍: മാഫിയ ശശി, കൊറിയോഗ്രഫി: പ്രദീപ് ആന്റണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഗൗതം കൃഷ്ണ, ഫിനാന്‍സ് മാനേജര്‍: സജിത്ത് സത്യന്‍, രാധാകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍: ജിസ്‌മോന്‍ ജോര്‍ജ്, രാകേഷ് കൃഷ്ണന്‍ ജി, സ്റ്റില്‍സ്: ഹരീസ് കാസിം, പി.ആര്‍.ഒ: പി.ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: പ്ലമേറിയ മൂവീസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.