Sat. Mar 2nd, 2024

ആലപ്പുഴ: മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ തൂങ്ങിമരിച്ചു. ആലപ്പുഴയില്‍ തലവടി മൂലേപ്പറമ്പില്‍ വീട്ടില്‍ സുനു, ഭാര്യ സൗമ്യ, മക്കള്‍ ആദി, ആദിൽ എന്നിവരാണ് മരിച്ചത്. ആദിയെയും ആദിലിനെയും കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം.


മൂന്ന് വയസുള്ള ആദിയും ആദിലും ഇരട്ടക്കുട്ടികളാണ്. കാരണം കടബാധ്യത എന്നാണ് സംശയം. രാവിലെ ആറു മണിയോടെയാണ് മരണവാർത്ത പുറത്തറിയുന്നത്. കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് എന്നാണ് സംശയം. എടത്വ പോലീസ് അന്വേഷണം ആരംഭിച്ചു.