Fri. Mar 1st, 2024

ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയെ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊല്ലം തെന്മല സ്വദേശി ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ സുഹൃത്തും കൊല്ലം കുളത്തൂപ്പുഴ സ്വദേശിയുമായ ആഷിഖിനെ (20) പോലീസ് അറസ്റ്റു ചെയ്തു. ഫൗസിയയെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹത്തിന്റെ ചിത്രം വാട്‌സ്ആപ് സ്റ്റാറ്റസായി പങ്കുവെക്കുകയും ചെയ്തിരുന്നു.