Wed. Apr 24th, 2024

തിരുവനന്തപുരം: യുക്തിവാദി സംഘം അധികാരം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രസ്ഥാനമല്ല. അതു് കൊണ്ടു മതത്തിനെതിരായ സമരത്തിൽ ഒട്ടും വെള്ളം ചേർക്കാതെ കൊണ്ടു പോകുമെന്ന് തിരുവനന്തപുരം യുക്തിവാദി സംഘം നെടുമങ്ങാട് താലൂക്ക് സമ്മേളനം. എന്നാൽ രാഷ്ട്രീയ പാർട്ടികൾക്ക് അധികാരം ലക്ഷ്യമായതിനാൽ വെള്ളം ചേർക്കേണ്ടിവരും. അതുകൊണ്ടാണു എല്ലാ രാഷ്ട്രീയപാർട്ടിക്കാരും മത വുമായിസന്ധി ചെയ്തു പ്രവർത്തിക്കുന്നതു്. ഭൗതികവാദം അടിത്തറയായുള്ള നേതാക്കന്മാർ പോലും ഞങ്ങൾ മതത്തിനെതിരല്ലെന്നു പറഞ്ഞു സംസാരിക്കുന്നത്. യുക്തിവാദികൾക്ക് അതിൻറെ ആവശ്യമില്ല. നെടുമങ്ങാട് റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന താലൂക്ക് സമ്മേളനം എ.എം.റൈസ് ഉദ്ഘാടനം ചെയ്തു. ബേബി ഗിരിജ അദ്ധ്യക്ഷത വഹിച്ചു. അനിൽ സീറോ സ്വാഗതം പറഞ്ഞു.


ടി.എസ്.പ്രദീപ്, എം.സത്യദാസ്, എൻ.കെ.ഇസഹാക്ക്, കെ.വിജയകുമാർ, കിളിമാനൂർ ചന്ദ്രൻ, രേണുകാദേവി, ബൈജു, അമാനുള്ള,പ്രദീഷ്, തുടങ്ങിയവർ സംസാരിച്ചു. “സ്വതന്ത്ര ചിന്ത സാമൂഹിക പുരോഗതിക്ക്” എന്ന വിഷയത്തിൽ ഡോ.പി.മുരുകദാസ് പ്രഭാഷണം നടത്തി. ജിജോ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചർച്ചകൾക്ക് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.