Wed. Feb 21st, 2024

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു കണ്ട് എല്ലാ പരിപാടികളും നിര്‍ത്തി വയ്ക്കാനാവില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേരളത്തിന് എല്ലാ കാലത്തും സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പ്രതിന്ധി പരിഹരിച്ച് നടന്ന് നീങ്ങുന്നതാണ് കേരള ഭരണം.


എല്ലാ ജനകീയ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടു കൊണ്ട് സര്‍ക്കാര്‍ നീങ്ങുകയാണ്. സാമാന്യബോധം നഷ്ടപ്പെട്ടതിന്റെ ലക്ഷണമാണ് പ്രതിപക്ഷം കാണിക്കുന്നത്. കെ എസ് ആര്‍ ടി സിയുടെ ആസ്ഥിയാണ് മന്ത്രിസഭ സഞ്ചരിക്കാന്‍ വാങ്ങിയ പുതിയ ബസ്സ്. എല്ലാ മന്ത്രിമാരും അവരുടെ വാഹനത്തില്‍ സഞ്ചരിച്ചാല്‍ പുതിയ ബസ്സ് വാങ്ങുന്നതിലും ചെലവുവരും. അത്തരം കാര്യങ്ങളൊന്നും പരിശോധിക്കാതെയാണ് വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.