Wed. Feb 21st, 2024

ചേർത്തല: ശ്രീ നാരായണ ഗുരുവിനെതിരെ തെറിവാക്കുകൾ കൊണ്ട് സംബോധന ചെയ്തും എസ്എൻഡിപി യോഗത്തെയും ഈഴവ സമുദായത്തെയും ഒന്നടങ്കം മ്ലേച്ഛമായ ഭാഷയിൽ അധിക്ഷേപിച്ചും സമുദായങ്ങൾ തമ്മിൽ വിദ്വേഷവും അക്രമവും കലാപവും ഉണ്ടക്കണം എന്ന ഉദ്ദേശത്തോടെയും നിരന്തരം പോസ്റ്റുകൾ ഇടുന്ന വിജേഷ്‌ പി നമ്പൂതിരിക്ക് എതിരെ പൊലീസിൽ പരാതി. യുക്തിവാദിയും ആക്റ്റിവിസ്റ്റുമായ ലിബി. സി എസ്. ആണ് പരാതി നൽകിയത്. പരാതിയുടെ കോപ്പികൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും ആലപ്പുഴ എസ്‌പിക്കും നൽകിയിട്ടുണ്ട്.


നവോത്ഥാനനായകരായ അയ്യങ്കാളിയെയും ശ്രീനാരയണ ഗുരുവിനെയും സോഷ്യൽമീഡിയയിലൂടെ അധിക്ഷേപിക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ലിബി പരാതിയിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയും യോഗക്ഷേമ സഭ അംഗമെന്നും ഗുജറാത്തിൽ ഏതോ ക്ഷേത്രത്തിലെ മേൽശാന്തി എന്നും പ്രൊഫൈലിൽ രേഖപ്പെടുത്തിയിട്ടുള്ള ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായില്ലെങ്കിൽ പൊലീസിനെതിരെ കോടതിയെ സമീപിക്കുമെന്ന് ലിബി കൂട്ടിച്ചേർത്തു.

ഇയാൾ മുൻപ് ശബരിമല സ്ത്രീപ്രവേശന വിധിയെത്തുടർന്ന് നടന്ന ശൂദ്ര ആർത്തവ ലഹളയുടെ കാലത്ത് തൻറെ ഉൾപ്പെടെ ശബരിമലയിൽ പോയ സ്ത്രീകളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റുകളിൽ സ്ഥിരം തെറി എഴുതിവച്ചിരുന്ന ഒര ദേശസ്നേഹിയായ ഒരു സ്വയം സേവകനാണെന്ന് ലിബി പറഞ്ഞു. ഇയാൾ മുൻപ് പയ്യന്നൂർ എം എൽ എ ടി മധുസൂദനനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായിരുന്നു.