അടൂര്‍: കപ്പല്‍ ജീവനക്കാരനായ മലയാളി യുവാവ് തായ്‌ലന്‍ഡില്‍ കടലില്‍ മുങ്ങി മരിച്ചു. അടൂര്‍ നെല്ലിമൂട്ടില്‍ പുത്തന്‍വീട്ടില്‍ (കാവില്‍) മോനച്ചന്റ മകന്‍ സിജു മോനച്ചന്‍ (25) ആണ് മരിച്ചത്.
കപ്പലില്‍ നിന്ന് കാല്‍ വഴുതി കടലില്‍ വീണുവെന്നാണ് ചൊവ്വാഴ്ച പതിനൊന്നോടെ വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. ഏഴു മാസം മുമ്പാണ് സിജു മലേഷ്യന്‍ കമ്പനിയുടെ വക കപ്പലില്‍ ജോലിക്ക് ചേര്‍ന്നത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. സംസ്‌കാരം പിന്നീട്. മാതാവ്: സാലി. സഹോദരി: സിമി.