✍️ ലിബി. സി.എസ്
സ്വാതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ഭരണഘടന അട്ടിമറിയിലൂടെ BJP യും കോൺഗ്രസും CPM ഉം ഉൾപ്പെടെയുള്ള മുഖ്യധാര രാഷ്ട്രീയക്കാർ ഒരുമിച്ച് നിന്ന് രണ്ട് ദിവസം കൊണ്ട് പാസ്സാക്കിയെടുത്തശേഷം ഇന്ത്യയിൽ ആദ്യമായി പുനരുത്ഥാന കേരളത്തിൽ EWS എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സവർണ സംവരണം RSSനും മുൻപേ നടപ്പാക്കിയ ശേഷം അത് ഇന്ത്യയിൽ മുഴുവൻ നടപ്പാക്കാൻ ഒരു ചൂദ്രനേതാവ് RSSനെ വെല്ലുവിളിക്കുന്നത് നിശബ്ദം കേട്ടുനിൽക്കാൻ വിധിക്കപ്പെട്ട പന്നപ്പെലയൻമാർ ഇന്നും, ചോക്കൂ…മോന്മാർ അടുത്തദിവസവും സ്മൃതി മൂല്യങ്ങളും അയവിറക്കി അയ്യൻകാളി ജയന്തിയും ശ്രീനാരയണ ജയന്തിയും ആഘോഷിച്ച് നിർവൃതി അടയും.
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നമ്മുടെ മക്കളുടെ ഭാവിയെ ബാധിക്കുന്ന 8 നായർ മന്ത്രിമാർ ചേർന്ന് RSSനും മുൻപേനടപ്പാക്കിയ ഭരണഘടനാ വിരുദ്ധമായ മനുസമൃതി മോഡൽ സവർണ സംവരണത്തിനെതിരെ ഒന്നും ചെയ്യാനാവാത്ത നാം ഇരുപതാം നൂറ്റാണ്ടിൽ അയ്യൻകാളിയും നാരായണഗുരുവും നടത്തിയ ഇടപെടലുകളെക്കുറിച്ചോർത്ത് നിർവൃതികൊള്ളും.
സാമൂഹ്യ നീതിയുടെ കടക്കൽ കത്തിവെച്ചുകൊണ്ട് 13% മാത്രമുള്ള സവർണ ഹിന്ദുക്കൾക്ക് 35% സീറ്റുകൾ നൽകുന്ന സിപിഐ ഉം, സിപിഎം ഉം,ബിജെപി യും, കോൺഗ്രസ് ഉം ചേർന്ന് കേരളത്തിലെ പിന്നോക്ക ദളിത് മുസ്ലിം സമൂഹത്തെ ഉണ്ണാക്കൻമാരാക്കികൊണ്ടിരിക്കുകയാണ്.
സി.പി.എമ്മിനും ബി.ജെ.പിക്കും ആർ എസ് എസിനും കോൺഗ്രസിനും വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും മുന്നാക്ക സംവരണവിഷയത്തിൽ ഒരേനയമെന്നാൽ അവരിൽ പൊതുവായി പ്രവർത്തനക്ഷമമാകുന്നത് നായരിസമാണ് എന്ന് സാരം. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടിരിക്കുന്ന ജനവിഭാഗങ്ങൾക്ക് അവസരസമത്വവും ഭരണ പങ്കാളിത്തവും ഉറപ്പു നല്കുന്ന സമുദായ സംവരണമെന്ന ഭരണഘടനാ സംവിധാനത്തെ അട്ടിമറിച്ച ഒരു കെട്ടകാലത്തിലാണ് നാം പോയനൂറ്റാണ്ടിലെ സ്‌മൃതിമൂല്യങ്ങൾ അയവിറക്കുന്നത്.
96% സവർണ ആധിപത്യമുള്ള ദേവസ്വം ബോർഡിൽ വീണ്ടും 10% സവർണ സംവരണം നടപ്പാക്കിയവർ ശബരിമല സ്ത്രീപ്രവശനം അട്ടിമറിക്കാനും, സവർണ്ണ സംവരണം നടപ്പാക്കാനും, ശബരിമല മേൽശാന്തി നിയമന കേസിലും മിത്ത് വിവാദത്തിലുമെല്ലാം ഇവരെല്ലാം തന്നെ ആർക്കൊപ്പമാണ് എന്ന് നാം കണ്ടതാണ്. ‘നായരിസം’ ഒരു കുട്ടിക്കളിയല്ല. ബ്രഹ്മണ്യത്തിൻറെ കാവല്‍ നായ്ക്കളായ പഴയ കാല ജീര്‍ണ്ണഅവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ ഉറങ്ങുന്ന നായരാണ് കേരളത്തിലെ പ്രധാന ജാതി മത അന്ധവിശ്വാസ സംരക്ഷകർ. യുക്തിവാദി നായന്മാർ, കമ്മ്യുണിസ്റ്റ് നായന്മാർ, കോൺഗ്രസ്സ് നായന്മാർ, ബി.ജെ.പി.നായന്മാർ, പിന്നെ ആർ.എസ്.പി നായന്മാർ….. എന്നിങ്ങനെ അത് നീളും. നായർ നസ്രാണി ഒളിഗാർക്കി ഭരണമാണ് ഏത് കക്ഷി ഭരിച്ചാലും കേരളത്തിൽ നടക്കുന്നത്. (ലത്തീൻകാരല്ല, മറ്റേ തോമാശ്ലീഹാ ചതിച്ച കേശവൻ നായരുടെയും ബ്രഹ്മദത്തൻ നമ്പൂതിരിയുടെയും പിമുറക്കാരാണെന്നും പറഞ്ഞു നടക്കുന്നവരുടെ) അല്ലാതെ ലോകത്തെവിടെയെങ്കിലും ഏതെങ്കിലുമൊരു കമ്യൂണിസ്റ്റ് പാർട്ടി, ദാരിദ്ര്യം പരിഹരിക്കാൻ സാമ്പത്തിക സംവരണം നടപ്പാക്കിയിട്ടുണ്ടോ?
തിരുവനന്തപുരം വെങ്ങാനൂരിലെ പെരുങ്കാട്ടുവിള പ്ലാന്തറ വീട്ടിൽ 1863 ആഗസ്റ്റ് 28 ന് അയ്യന്റെയും മാലയുടെയും മകനായി ജനിച്ച കാളി കേരള ചരിത്രത്തിലെ സമാനതകൾ ഇല്ലാത്ത വിപ്ലവ നക്ഷത്രം തന്നെയാണ്. എന്നാൽ അദ്ദേഹത്തിൻറെ പിമുറക്കാർ എന്നവകാശപ്പെടുന്ന നമ്മളോ?
1911ൽ അദ്ദേഹം ശ്രീമൂലം പ്രജാസഭ അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട അദ്ദേഹം നീണ്ട 25 വർഷക്കാലം സഭയിൽ കയറി കുത്തിയിരുന്നു ആനുകൂല്യങ്ങളും പറ്റി സുഖമായി ജീവിക്കുകയായിരുന്നില്ല എന്ന് അദ്ദേഹത്തിൻറെ ജീവ ചരിത്രം വായിക്കുന്ന ഏതൊരാൾക്കും ബോധ്യമാകും. സഭക്കകത്തും പുറത്തും ഒരുപോലെ സമരം നയിക്കുകയായിരുന്നു കാളി. ഐതിഹാസികമായ ഒട്ടനവധി സമരങ്ങൾ നടത്തിയപ്പോൾ പലപ്പോഴും ഒറ്റപ്പെട്ടു പോയിട്ടും പിൻതിരിഞ്ഞു നോക്കാത്ത ധീര പുരുഷനായിരുന്നു അദ്ദേഹം.നവോത്ഥാന സമരചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രക്ഷോഭകാരിയായി അദ്ദേഹം വേറിട്ടു നില്‍ക്കുന്നു. അതുകൊണ്ടാണ് ഇപ്പോഴും അദ്ദേഹത്തെ അപമാനിച്ച് ചിലർ നിർവൃതികൊള്ളുന്നതും.
ഇന്ന് പുത്തൻ തമ്പുരാക്കന്മാർ നാരായണ ഗുരുവിൻറെയും അയ്യങ്കാളിയുടെയും എല്ലാം നവോത്ഥാന പാരമ്പര്യത്തിന് മേൽ കാർക്കിച്ചു തുപ്പിക്കൊണ്ട് അവർ എന്തിനെയെല്ലാം പടിയടച്ചു പിണ്ണം വെക്കാൻ ശ്രമിച്ചോ അതിനെയെല്ലാം പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ കാല ഘട്ടത്തിൽ ഇവിടുത്തെ കീഴാളരെ മുൻ നിർത്തി വീണ്ടും ഒരു വില്ലുവണ്ടികെട്ടേണ്ട സാഹചര്യത്തിലൂടെയാണ് ഇന്ന് പനരുത്ഥാന കേരളം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ആത്മരോഷം കൊണ്ട് പറഞ്ഞതാണ്,
ഏവർക്കും ഒരു മുക്കുവത്തിയുടെ മഹാത്മാ അയ്യൻകാളി ജയന്തിദിന ആശംസകൾ!