മസ്കത്ത്: ഒമാനില്‍ വാഹനാപകടത്തില്‍ കണ്ണൂർ സ്വദേശി മരിച്ചു. ചക്കരക്കൽ കാഞ്ഞിരോട് കുടുക്കിമെട്ട വായനശാലക്ക് സമീപം അല്‍സീബില്‍ റാഹിദ് (21) ആണ് ഒമാനിലെ കസബിലുണ്ടായ അപകടത്തില്‍ മരിച്ചത്.
കസബില്‍ ബിസിനസ് ചെയ്യുന്ന സി പി റഫീഖിന്റെയും ചക്കരക്കല്‍ സ്വദേശിനി തസ്‌നീമയുടെയും മകനാണ്. ഈജിപ്തിലെ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ രണ്ടാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിയായിരുന്നു. കാഞ്ഞിരോട് തണല്‍ വളണ്ടിയറാണ്.
സഹോദരിമാര്‍. റിസ്വാന (ബി ഡി എസ് വിദ്യാര്‍ഥിനി, അഞ്ചരക്കണ്ടി മെഡി. കോളേജ്), ആഇശ (വിദ്യാര്‍ഥിനി, മുണ്ടേരി ഗവ. ഹൈ സ്‌കൂള്‍ ), റിസ (വിദ്യാര്‍ഥിനി, കാഞ്ഞിരോട് എ യു പി സ്‌കൂള്‍). ഖബറടക്കം ഒമാനിൽ.