Wed. Apr 24th, 2024

കോട്ടയം: കുമാരനല്ലൂരിൽ അമിത വേഗതയിലെത്തിയ ബൈക്ക് ടോറസ് ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്നുയുവാക്കൾ മരിച്ചു. തിരുവഞ്ചൂർ സ്വദേശി പ്രവീൺ, സംക്രാന്തി സ്വദേശികളായ ആൽവിൻ, ഫാറൂക്ക് എന്നിവരാണ് മരിച്ചത്. കുമാരനല്ലൂർ കൊച്ചാലുംചുവട്ടിൽ വൈകിട്ട് അഞ്ചരയോടെയാണ് അപകടം.


അമിത വേഗതയിൽ വന്ന ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു. മൂന്നു പേരും സഞ്ചരിച്ചത് ഒരു ബൈക്കിലായിരുന്നു. ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൂവരും സംഭവസ്ഥലത്ത തന്നെ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.