Wednesday, November 29, 2023

Latest Posts

കിന്‍ഫ്രയിലെ തീപ്പിടുത്തത്തില്‍ ദുരൂഹതയുണ്ടെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ തീപിടിത്തത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൊവിഡ് കാലത്തെ മരുന്ന് പര്‍ച്ചേസ് അഴിമതിയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ ലോകായുക്ത അന്വേഷണം നടക്കുന്നതിനിടെ തുടര്‍ച്ചയായി തീപ്പിടുത്തമുണ്ടാകുന്നതില്‍ ദുരൂഹതയുണ്ടെന്ന് സതീശന്‍ പറഞ്ഞു.

കൊല്ലത്ത് ബ്ലീച്ചിംഗ് പൗഡറില്‍നിന്നാണ് തീപിടിത്തമുണ്ടായത്. ഇതേ കാരണം കൊണ്ടാണ് തിരുവനന്തപുരത്തെ മരുന്നു സംഭരണശാലയിലും തീപ്പിടുത്തം ഉണ്ടായതെന്ന വാദം അവിശ്വസനീയമാണ്. കൊവിഡ് കാലത്ത് വാങ്ങിയ മരുന്നുകളും മെഡിക്കല്‍ സാമഗ്രികളും ഉള്‍പ്പെടെ കത്തിനശിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. 2014ല്‍ തന്നെ എക്സ്പയറി ഡേറ്റ് കഴിഞ്ഞ നിരവധി മരുന്നുകളാണ് കത്തിനശിച്ചത്.


ഏതെങ്കിലും വിഷയത്തില്‍ അന്വേഷണം നടക്കുമ്പോള്‍ തീപിടിത്തമുണ്ടാക്കുന്നത് സര്‍ക്കാരിന്റെ സ്ഥിരം പരിപാടിയാണെന്ന് സതീശന്‍ ആരോപിച്ചു സ്വര്‍ണക്കടത്തും എഐ കാമറയും വിവാദമായപ്പോള്‍ സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായി. നിര്‍ണായക രേഖകള്‍ നശിപ്പിക്കാനുള്ള തന്ത്രമാണിതെന്നും സതീശന്‍ ആരോപിച്ചു.

മെഡിക്കല്‍ സാമഗ്രികള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് ഉണ്ടായിരിക്കേണ്ട പ്രാഥമികമായ സുരക്ഷാ സംവിധാനങ്ങള്‍ പോലും തുമ്പയിലെ മരുന്ന് സംഭരണ ശാലയില്‍ ഒരുക്കിയിരുന്നില്ല. കൊല്ലത്തെ സംഭരണശാലയ്ക്ക് അഗ്‌നിശമനസേന എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നെന്നും സതീശന്‍ പറഞ്ഞു.

കോവിഡിന്റെ മറവില്‍ 1032 കോടിയുടെ അഴിമതി നടത്തിയ കേസിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. അന്നത്തെ ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.





 

Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.