Friday, March 24, 2023

Latest Posts

‘ജന​ഗണമന’ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഓഫീഷ്യൽ സെലക്ഷൻ നേടി

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ജനഗണമന’. 2022 ഏപ്രിലിൽ റീലീസ് ചെയ്ത ചിത്രം നിരൂപക- പ്രേക്ഷക പ്രശംസകൾ ഒരുപോലെ നേടിയിരുന്നു. ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കൊവിഡിന് ശേഷം പൃഥ്വിരാജിനെ ബോക്സ് ഓഫീസ് കിങ്ങാക്കിയ ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ് ജന​ഗണമന. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരുവർഷം ആകാനൊരുങ്ങുമ്പോൾ പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഓഫീഷ്യൽ സെലക്ഷനായിരിക്കുക ആണ് ചിത്രം. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ജന​ഗണമനയെ കൂടാതെ ആദിവാസി, പല്ലൊട്ടി 90സ് കിഡ്സ്, സൌദി വെള്ളക്ക എന്നീ സിനിമകളും ചലച്ചിത്രമേളയിലെ ഇന്ത്യൻ കോമ്പറ്റിഷൻ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.


ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്‍ത ലീഗല്‍ ത്രില്ലര്‍ ചിത്രമാണ് ജന​ഗണമന. പ്രമേയത്തെക്കുറിച്ച് കാര്യമായ സൂചനകളൊന്നുമില്ലാതെ എത്തിയ ജനഗണമനയുടെ റിലീസ് ഏപ്രില്‍ 28ന് ആയിരുന്നു. എന്നാല്‍ പറയുന്ന വിഷയത്തിലെ ഗൗരവവും സാങ്കേതിക മികവും പൃഥ്വി- സുരാജ് കോമ്പിനേഷനുമൊക്കെ ചിത്രത്തിന് ഗുണമായി. ആദ്യദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ഹിറ്റ് ലിസ്റ്റിൽ ഇടം നേടി. കേരളത്തിന് പുറത്തുള്ള സെന്ററുകളിലും ബോക്സ് ഓഫീസ് മികവ് പുലര്‍ത്തിയ ചിത്രം പിന്നാലെ നെറ്റ്ഫ്ലിക്സിലൂടെയുള്ള ഒടിടി റിലീസിലൂടെ മറുഭാഷാ പ്രേക്ഷകരുടെയും കയ്യടി നേടിയിരുന്നു. 2022 മെയ് 24ന് ആണ് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കള്‍ അറിയിച്ചത്.





 

Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.