Wednesday, November 29, 2023

Latest Posts

‘പുരുഷ പ്രേതം’ ട്രെയിലര്‍ എത്തി, ചിത്രത്തിൻറെ റിലീസ് 24 ന്

ദര്‍ശന രാജേന്ദ്രൻ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘പുരുഷ പ്രേതം’. സംസ്ഥാന അവാർഡ് ഉൾപ്പടെ ഒട്ടേറെ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ക്രിഷാന്ദ് ഒരുക്കുന്നതാണ് ‘പുരുഷ പ്രേതം’. ചിത്രം ഡയറക്ട് ഒടിടി റിലീസായിരിക്കും. ചിത്രത്തിൻറെ റിലീസ് തിയ്യതി പ്രഖ്യാപിച്ച് ട്രെയിലര്‍ പുറത്തുവിട്ടു.

സോണി ലിവില്‍ ‘പുരുഷ പ്രേത’മെന്ന ചിത്രം 24 മുതലാണ് സ്‍ട്രീമിംഗ് തുടങ്ങുക. ജഗദീഷ്, അലക്സാണ്ടർ പ്രശാന്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സംവിധായകൻ ക്രിഷാന്ദ് തന്നെ ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് സുഹൈൽ ബക്കർ ആണ്.


മാൻകൈൻഡ് സിനിമാസ്, എയ്ൻസ്റ്റീൻ മീഡിയ സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, എയ്ൻസ്റ്റീൻ സാക്ക് പോൾ, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്‍ണു രാജൻ എന്നിവർക്കൊപ്പം അലക്സാണ്ടർ പ്രശാന്തും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിതിൻ രാജു, ആരോമൽ രാജൻ, സിജോ ജോസഫ്, പോൾ പി ചെറിയാൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‍സ്. പ്രൊഡക്ഷൻ കൺട്രോളർ ജയേഷ് എൽ ആർ ആണ്. സംഗീതം അജ്‍മൽ ഹുസ്‌ബുള്ള ആണ്.

Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.