Fri. Mar 29th, 2024

കോഴിക്കോട്: ഓട്ടോയിൽ തുപ്പിയ കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് തുടപ്പിച്ചതായി പരാതി. കോഴിക്കോട് അഴിയൂരിലാണ് സംഭവം. അഞ്ച് വയസുകാരന്റെ ഷർട്ട് അഴിപ്പിച്ച് തുടപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.


സ്‌കൂളിലേക്ക് പോകുംവഴിയായിരുന്നു സംഭവം. കുട്ടി പുറത്തേക്ക് തുപ്പുമ്പോൾ അബദ്ധത്തിൽ ഓട്ടോയിലാകുകയായിരുന്നു. തുടർന്ന് അഞ്ച് വയസുകാരനെ വണ്ടിയിൽ നിന്ന് പിടിച്ചിറക്കി ഷർട്ട് അഴിപ്പിച്ച് തുപ്പൽ തുടക്കുകയായിരുന്നു. കുട്ടിയുടെ അമ്മയാണ് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയത്.