Thu. Apr 25th, 2024

രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ പ്രവർത്തനം ആരംഭിച്ചു.മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. നടി ആനി ആദ്യ പാസ് ഏറ്റുവാങ്ങി. ലഹരി വിരുദ്ധ സന്ദേശം പതിപ്പിച്ച ആദ്യ ഡെലിഗേറ്റ് കിറ്റ് മന്ത്രി എം ബി രാജേഷ് നടൻ ഗോകുൽ സുരേഷിന് കൈമാറി . ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് അധ്യക്ഷനായി .സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ എ എസ് ,സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ ,ഡെലിഗേറ്റ് കമ്മിറ്റി ചെയർമാൻ കെ.ജി മോഹന്‍കുമാര്‍, മേളയുടെ ആർട്ടിസ്റ്റിക് ഡയറക്റ്റർ ദീപിക സുശീലൻ ,അക്കാദമി സെക്രട്ടറി സി.അജോയ് , ഡെപ്യൂട്ടി ഡയറക്റ്റർ ഷാജി തുടങ്ങിയവർ പങ്കെടുത്തു.

മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ ക്രമീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ വഴിയാണ് പാസുകൾ വിതരണം ചെയ്യുന്നത് .ബുധനാഴ്ച മുതൽ രാവിലെ ഒൻപതിനാണ് പാസ് വിതരണം ആരംഭിക്കുന്നത് .14 കൗണ്ടറുകളിലൂടെയാണ് ഡെലിഗേറ്റ് കിറ്റുകൾ വിതരണം ചെയ്യുന്നത്. പ്രതിനിധികൾ ഐ ഡി പ്രൂഫുമായെത്തി വേണം പാസുകൾ ഏറ്റുവാങ്ങേണ്ടത്. വിദ്യാർത്ഥികൾക്കും പ്രായമായവർക്കും ഭിന്ന ശേഷിക്കാർക്കും പ്രത്യേക കൗണ്ടർ ഏർപ്പെടുത്തിയിട്ടുണ്ട്.

BEST SELLERS