Thu. Apr 18th, 2024

ചെന്നൈ: ദളിത് വിദ്യാര്‍ഥികളെ കൊണ്ട് ശൗചാലയം കഴുകിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന പ്രധാനാധ്യാപിക അറസ്റ്റില്‍. തമിഴ്നാട് ഈറോഡിലെ പഞ്ചായത്ത് യൂണിയന്‍ സ്‌കൂളിലെ പ്രധാനാധ്യാപിക ഗീതാറാണിയാണ് അറസ്റ്റിലായത്.ദളിത് വിഭാഗത്തില്‍പ്പെട്ട ആറ് വിദ്യാര്‍ഥികളെ കൊണ്ടായിരുന്നു ഗീതാറാണി ശൗചാലയം കഴുകിച്ചത്. വിദ്യാര്‍ഥികളില്‍ ഒരാളുടെ രക്ഷകര്‍ത്താവ് നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.

സംഭവം വിവാദമായതോടെ നവംബര്‍ 30ന് ഇവരെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. മകന്‍ ഡെങ്കിപ്പനി വന്നതിനെ തുടര്‍ന്നാണ് ശൗചാലയം കഴുകിയ വിവരം വെളിപ്പെടുത്തിയതെന്ന് ഒരു കുട്ടിയുടെ മാതാവ് പറഞ്ഞു. ശൗചാലയം കഴുകുന്നതിനിടെയാണ് തന്നെ കൊതുക് കടിച്ചതെന്നായിരുന്നു അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടി പറഞ്ഞത്. പരാതിയെ തുടര്‍ന്ന് ബാലാവകാശ നിയമപ്രകാരവും പട്ടിക ജാതിക്കാര്‍ക്കെതിരായ പീഡനം തടയുന്നതിനുള്ള വകുപ്പ് പ്രകാരവുമാണ് പ്രധാനാധ്യാപികക്കെതിരെ കേസെടുത്തത്.

BEST SELLERS