Wednesday, November 29, 2023

Latest Posts

രശ്‍മിക മന്ദാനയുടെ ബോളിവുഡ് ചിത്രം ‘ഗുഡ്‍ബൈ’ ഒടിടി റിലീസ് ഡിസംബർ രണ്ടിന്

രശ്‍മിക മന്ദാന നായികയായ ആദ്യ ബോളിവുഡ് ചിത്രമാണ് ‘ഗുഡ്‍ബൈ’. അമിതാഭ് ബച്ചനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ഫാമിലി കോമഡി ഡ്രാമ വിഭാഗത്തിലുള്ള ചിത്രമായ ‘ഗുഡ്‍ബൈ’യുടെ ഒടിടി റീലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.

‘ഗുഡ്‍ബൈ’ എന്ന ചിത്രം ഡിസംബർ രണ്ടിന് നെറ്റ്‍ഫ്ലിക്സിൽ സ്‍ട്രീം ചെയ്‍ത് തുടങ്ങും. ‘ചില്ലർ പാർട്ടി’യും ‘ക്വീനു’മൊക്കെ ഒരുക്കിയ വികാസ് ബാൽ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. നീന ഗുപ്‍ത, സുനിൽ ഗ്രോവർ, പാവൈൽ ഗുലാത്തി, ഷിവിൻ നരംഗ്, സാഹിൽ മെഹ്‍ത, അഭിഷേക് ഖാൻ, എല്ലി അവ്‍റാം, ടീട്ടു വർമ്മ, പായൽ ഥാപ്പ, രജ്‍നി ബസുമടരി, ഷയാങ്ക് ശുക്ല, ഹൻസ സിംഗ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി സുധാകർ റെഡ്ഡി യക്കന്തിയാണ്.

രശ്‍മിക മന്ദാനയുടെ, ചിത്രത്തിലെ പ്രകടനം അഭിനന്ദനം നേടിയിരുന്നു. ഗുഡ് കമ്പനി, ബാലാജി മോഷൻ പിക്ചേഴ്സ്, സരസ്വതി എൻറർടൈൻമെൻറ് എന്നീ ബാനറുകളിൽ വികാസ് ബാൽ, ഏക്ത കപൂർ, ശോഭ കപൂർ, രുചിക കപൂർ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അമിത് ത്രിവേദിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഒക്ടോബർ ഏഴ് ആണ് ചിത്രം റിലീസ് ചെയ്‍തത്.

രശ്‍മിക മന്ദാന നായികയാകുന്ന പുതിയ ബോളിവുഡ് ചിത്രവും റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ‘മിഷൻ മജ്‍നു’ എന്ന ചിത്രം 2023 ജനുവരി 18ന് നെറ്റ്ഫ്ലിക്സിൽ ഡയറക്ട് സ്‍ട്രീം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. സിദ്ധാർഥ് മൽഹോത്രയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ശന്തനു ഭഗ്‍ചിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

BEST SELLERS






Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.