പാലക്കാട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവ് അറസ്റ്റില്‍. ആനിക്കോട് സ്വദേശി രഞ്ജിത്താ(33)ണ് പിടിയിലായത്. യുവമോര്‍ച്ച പിരായിരി മണ്ഡലം ഭാരവാഹി ആണ് രഞ്ജിത്ത്. വയറുവേദനയെ തുടർന്ന് മലമ്പുഴ സ്വദേശിയായി പെൺകുട്ടിയെ പാലക്കാട് വനിതാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അടുത്ത ദിവസം പെൺകുട്ടി പ്രസവിച്ചു.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയിലാണ് രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വിശ്വാസം നേടിയ ശേഷം നിരവധി തവണ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. പെൺകുട്ടി പ്രസവിച്ചതിന് പിന്നാലെയാണ് മാതാപിതാക്കള്‍ മലമ്പുഴ പോലീസില്‍ പരാതി നല്‍കിയത്. ആശുപത്രി അധികൃതരും വിവരം പോലീസിനെ അറിയിച്ചു.
പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് രഞ്ജിത്ത് ആണെന്ന് കണ്ടെത്തി. യുവമോര്‍ച്ചയുടെ സജീവ പ്രവര്‍ത്തകനാണ് രഞ്ജിത്തെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ സംഘടനയില്‍ നിന്ന് രഞ്ജിത്തിനെ പുറത്താക്കിയതായി യുവമോര്‍ച്ച ജില്ലാ നേതൃത്വം അറിയിച്ചു.