Fri. Mar 29th, 2024

തിരുവനന്തപുരം: വിവിധ പരിപാടികളില്‍ സംബന്ധിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലേക്ക് തിരിക്കും. സില്‍വര്‍ ലൈന്‍ പാത മംഗളൂരു വരെ നീട്ടല്‍, തലശ്ശേരി- മൈസൂരു, നിലമ്പൂര്‍ – നഞ്ചന്‍കോട് റെയില്‍പാത തുടങ്ങിയ വിഷയങ്ങള്‍ നാളെ കര്‍ണാടക മുഖ്യമന്ത്രിയുമായി ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ സില്‍വര്‍ ലൈന്‍ ഉള്‍പ്പടെ റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രി തലത്തില്‍ ചര്‍ച്ച ചെയ്യാന്‍ കേരളവും കര്‍ണാടകയും തമ്മില്‍ ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തില്‍ ധാരണയായിരുന്നു. സില്‍വര്‍ ലൈനിന്റെ സാങ്കേതിക വിവരങ്ങള്‍ കര്‍ണാടക ചോദിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ ഈ മാസം അവസാനം നടക്കുന്ന ചര്‍ച്ചക്ക് മുമ്പ് അവ കൈമാറാനാണ് തീരുമാനം.

നാളെ വൈകിട്ട് കര്‍ണാടകയിലെ ബാഗെപ്പള്ളിയില്‍ നടക്കുന്ന സി പി എമ്മിന്റെ പൊതുയോഗത്തില്‍ പിണറായി പ്രസംഗിക്കും. കര്‍ണാടകയിലെ സി പി എമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ ബാഗെപള്ളിയില്‍ നടക്കുന്ന പരിപാടിക്ക് വലിയ പ്രചാരണമാണ് നടക്കുന്നത്. പിണറായി വിജയന്റെ ചിത്രം അടങ്ങിയ പോസ്റ്ററുകള്‍ ബാെഗെപള്ളിയില്‍ നിറഞ്ഞിരിക്കുകയാണ്.

BEST SELLERS