Thu. Apr 25th, 2024

കാസര്‍കോട്: ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കാസർകോട് യൂത്ത് ലീഗ് പ്രവർത്തകരുടെ കരിങ്കൊടി. ആരോഗ്യ മേഖലയിൽ കാസർകോടിനെ അവഗണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മൊഗ്രാൽ ഗവ. യുനാനി ഡിസ്പെൻസറിയുടെ പുതിയ ഐപി ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ പോകവെ ആണ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്.

മെഡിക്കല്‍ കോളജിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വലിയ പ്രതിസന്ധി നേരിടുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഷ്റഫ് എടനീർ അടക്കം ആറുപേരെ പൊലീസ് അറസ്‌റ്റ് ചെയ്ത് നീക്കി.

BEST SELLERS