Thu. Apr 25th, 2024

കൊല്ലം: സുവർണ്ണാവസരം പദ്ധതിപ്രകാരം അയ്യപ്പരാഷ്ട്രീയം പയറ്റിനോക്കിയിട്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ലഭിക്കാതെ സംപൂജ്യരായി മാറിയ ബി ജെ പി ഓണത്തെ മുന്‍നിര്‍ത്തി കേരളത്തില്‍ പുതിയ ഹിന്ദുത്വ രാഷ്ട്രീയ പരീക്ഷണത്തിന് ഒരുങ്ങുന്നു. നിലവില്‍ മതേതരമായി നടത്തുന്ന ഓണാഘോഷങ്ങളെ പൂര്‍ണമായും ഹിന്ദുത്വ ആഘോഷമാക്കി മാറ്റുന്ന തരത്തിലുള്ള ഒരു ക്യാമ്പയിനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ പുതിയ നീക്കത്തിന് ദേശീയ സംഘടന സെക്രട്ടറി ബി എല്‍ സന്തോഷ് അനുമതി നല്‍കിയതായാണ് റിപ്പോർട്ട്.

കേരളീയതയെ ഹൈന്ദവികതയുമായി ചേര്‍ക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് പരീക്ഷണം. ബി ജെ പിയുടെ ഓണം പദ്ധതിയുടെ ഭാഗമായി ഓണം വാമനജയന്തി എന്ന രൂപത്തിലേക്ക് മാറ്റി ആചാരപ്പൊലിമയോടെ നടത്താന്‍ പ്രചാരണം സംഘടിപ്പിക്കും. വലിയ വിവാദങ്ങള്‍ സൃഷ്ടിക്കാത്ത തരത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയാകും ഇതിനായി പ്രചാരണം നടത്തുക. അമിത് ഷായടക്കമുള്ള ബി ജെ പി നേതാക്കള്‍ നേരത്തെ ഓണത്തിന് വാമനജയന്തി എന്ന പേരില്‍ ആശംസ നേര്‍ന്നിരുന്നു.

തിരുവോണം ഹൈന്ദവ ഉത്സവമാണെന്നും ആചാരങ്ങള്‍ പാലിക്കണമെന്നുമാകും പ്രചരണത്തില്‍ ഊന്നൽ നൽകുക. ഈ ദിവസം ആരും സദ്യയില്‍ മാംസ ഭക്ഷണം ഉള്‍പ്പെടുത്തരുത്. മദ്യം കഴിക്കരുത് തുടങ്ങിയ കാര്യങ്ങള്‍ പ്രചരിപ്പിക്കും. അത്തപ്പൂക്കളത്തില്‍ തൃക്കാക്കരയപ്പനെ വെക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തും. ചിങ്ങം ഒന്നിന് കര്‍ഷക സംഗമവും നടത്താനും പാർട്ടി പദ്ധതിയിട്ടിട്ടുണ്ട്.

BEST SELLERS